കൊച്ചി: എൻ.ഐ.എയുടെ അന്വേഷണത്തിൽ കുടുങ്ങി ഐസിസിലേക്ക് പോകാൻ കഴിയാതെ നിരവധിപേർ സംസ്ഥാനത്ത് സ്ലീപ്പിങ് സെല്ലുകളായി പ്രവർത്തിക്കുന്നുവെന്ന് റിപ്പോർട്ട്. കൂടാതെ കേരളത്തിൽ നിന്നും കാണാതായ ഐസിസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന 21 പേർ കിഴക്കൻ അഫ്ഗാനിസ്ഥാനിലെ തൊറാബോറ എന്ന സ്ഥലത്തുണ്ടെന്നാണ് എൻ.ഐ.എയ്ക്ക് ലഭിച്ച വിവരം.
കേരളത്തിൽ ഐസിസിന്റെ സ്ലീപ്പിങ് സെൽ പ്രവർത്തിക്കുന്നുണ്ടെന്ന് അറിഞ്ഞ ഉടനെ തന്നെ ഇവരെ നിരീക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.ഐ.എ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിക്ക് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. കൂടാതെ എറണാകുളം പാലാരിവട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. കാസർകോട്, പാലക്കാട് ജില്ലകളിൽ നിന്ന് ഐസിസിലെത്തിയെന്ന് കരുതുന്ന 19 പേരെക്കുറിച്ചുള്ള അന്വേഷണം എൻ.ഐ.എ നേരത്തേ ഏറ്റെടുത്തിരുന്നു.
Post Your Comments