NewsIndia

അതിർത്തിയിൽ പ്രകോപനവുമായി വീണ്ടും പാകിസ്ഥാൻ

ജമ്മുകശ്മീർ:സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം.കശ്മീരിലെ പൂഞ്ച് ജില്ലയിലുള്ള ഇന്ത്യൻ സൈനിക പോസ്റ്റുകൾക്കു നേരെയാണ് വെടിവയ്പ്പുണ്ടായത്.പൂഞ്ചിലെ സബ്സിയൻ മേഖലയിലെ സൈനിക പോസ്റ്റുകൾക്കു നേരെയും വെടിവയ്പ്പുണ്ടായതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തെ തുടർന്ന് ഇന്ത്യൻ സൈന്യവും തിരിച്ചടിച്ചു.

ഉറി ഭീകരാക്രമണത്തിനു പിന്നാലെ അതിർത്തിയിൽ നേരത്തെയും പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു.തുടർന്നാണ് ഇന്ന് വീണ്ടും പാകിസ്താന്റെ പ്രകോപനപരമായ അക്രമണമുണ്ടായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button