NewsInternational

പാകിസ്ഥാന് ഇന്ത്യയെ ഭയം : വിമാനങ്ങള്‍ താഴ്ന്ന് പറക്കരുതെന്ന് പാകിസ്ഥാന്റെ മുന്നറിയിപ്പ്

ഇസ്ലാമാബാദ് : കറാച്ചി നഗരത്തിനു മുകളിലൂടെ വിമാനങ്ങള്‍ താഴ്ന്നു പറക്കരുതെന്നു പാക്കിസ്ഥാന്‍. ഇതു സംബന്ധിച്ച് വിവിധ വിമാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കറാച്ചി വ്യോമമേഖലയിലാണ് നിയന്ത്രണം. അടുത്ത തിങ്കളാഴ്ച വരെ നിയന്ത്രണം തുടരും. 

കറാച്ചി വഴി കടന്നുപോകുന്ന വിമാനങ്ങള്‍ 33,000 അടി താഴ്ചയില്‍ പറക്കരുത്. ചില സാങ്കേതിക കാരണങ്ങളാല്‍ ഈ മേഖലയിലൂടെ പോകുന്ന വിമാനങ്ങള്‍ക്ക് ട്രാഫിക് സേവനം ലഭിക്കുന്നതല്ല. വിമാനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് പൈലറ്റുമാര്‍ക്കെല്ലാം പാക്ക് ഏവിയേഷന്‍ അതോറിറ്റി വിവരം കൈമാറിയിട്ടുണ്ട്.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇതുവഴി ഇന്ത്യയിലേക്ക് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്. സാങ്കേതിക തകരാറിനെ തുടര്‍ന്നു നിരവധി തവണ ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ കറാച്ചിയില്‍ ഇറക്കിയിട്ടുണ്ട്. അതേസമയം, പാക്കിസ്ഥാന്‍ വ്യോമസേനയുടെ പോര്‍വിമാനങ്ങളുടെ പരീക്ഷണ പറക്കല്‍ ഈ പ്രദേശത്തു നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇന്ത്യയ്‌ക്കെതിരെ സേനയെ സജ്ജമാക്കുന്നതിന്റെ ഭാഗമായി കറാച്ചിയില്‍ പോര്‍വിമാനങ്ങള്‍ പരീക്ഷണ പറക്കല്‍ നടത്തുന്നുണ്ട്. 33,000 അടിക്ക് താഴെയാണ് പോര്‍ വിമാനങ്ങള്‍ സാധാരണ പരീക്ഷണ പറക്കല്‍ നടത്തുന്നത്.

shortlink

Post Your Comments


Back to top button