ന്യൂഡല്‍ഹി : ഇന്ത്യ നടത്തിയ സൈനിക നടപടിയെ പിന്തുണച്ച് ബലോച് നേതാവ്. ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു മസ്ദക് ദില്‍ഷാദ് ബലോച്. കശ്മീരില്‍ നിയന്ത്രണ രേഖകടന്ന് ഇന്ത്യ നടത്തിയ ഭീകരര്‍ക്കെതിരായ സൈനിക നടപടി ശരിയാണെന്ന് ബലോചിസ്താന്‍ നേതാവ് മസ്ദക് ദില്‍ഷാദ് ബലോച് പറഞ്ഞു.
ഇത്തരം മിന്നല്‍ ആക്രമണം ഇന്ത്യന്‍ സൈന്യം ബലോചിസ്താനിലും നടത്തണമെന്നും മസ്ദക് ദില്‍ഷാദ് ആവശ്യപ്പെട്ടു. ”ഭീകരതയ്‌ക്കെതിരെ ഇന്ത്യ കൈക്കൊള്ളുന്ന എല്ലാ നടപടിയും ഉചിതമാണ്. ഇത്തരം സൈനിക നടപടികളെ പിന്തുണയ്ക്കുന്നു. ഇത്തരം സൈനിക നടപടി ബലോചിസ്താനിലും ഇന്ത്യ നടത്തണം”- ബലോചിസ്താന്‍ സമര നേതാവ് മസ്ദക് ദില്‍ഷാദ് ബലോച് ആവശ്യപ്പെട്ടു.
Post Your Comments