പാമ്പാടി: യുവാവ് അയല്‍വാസികളെ തുണിപൊക്കി കാണിക്കുന്നുവെന്ന പരാതി അന്വേഷിക്കാനെത്തിയ പോലീസ് കാണുന്നത് കുടുംബത്തിലെ നാല് മാനസികരോഗികളെയാണ്. ഭക്ഷണവും മരുന്നുമില്ലാതെ കിടന്ന മാനസികരോഗികള്‍ക്ക് ഒടുവില്‍ പോലീസ് തുണയായി. പാമ്പാടി എസ്.ഐ. എം.ജെ. അരുണാണ് ഇവര്‍ക്ക് രക്ഷകനായത്.
കൂരോപ്പട ചാത്തനാംപതാല്‍ നെല്ലിക്കല്‍ കുര്യാക്കോസിന്റെ ഭാര്യ മാനസികരോഗികളായ മറിയാമ്മ, മകള്‍ ജെയ്നി, ആണ്‍മക്കളായ മാത്യു, വിനോദ് എന്നിവരാണ് ദുരിതമനുഭവിക്കുന്നത്. വിനോദ് എന്ന ചെറുപ്പക്കാരന്‍ അയല്‍വാസികളെ തുണി പൊക്കി കാണിക്കുന്നുവെന്ന പരാതിയാണ് പോലീസിന് ലഭിച്ചിരുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി, വനിതാ കമ്മിഷന്‍ അംഗം പ്രമീളാദേവി, പഞ്ചായത്തംഗം ഷീല, എസ്.ഐ. എം.ജെ. അരുണ്‍, പാലിയേറ്റീവ് പ്രവര്‍ത്തകന്‍ തോമസ് വര്‍ഗീസ് എന്നിവരും വീട്ടിലെത്തി ഇവരുടെ സ്ഥിതിഗതികള്‍ ആരാഞ്ഞു.
തുടര്‍ന്ന് മറിയാമ്മയേയും ജെയ്നിയേയും ആറുമാനൂരില്‍ മാനസികരോഗികളായ സ്ത്രീകളെ സംരക്ഷിക്കുന്ന സെന്റ് ഫ്രാന്‍സിസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മാത്യുവിനെ അരുവിക്കുഴിയിലെ ലൂര്‍ദ് ഭവനിലും എത്തിച്ചു. ഭക്ഷണവും മരുന്നു ലഭിക്കാത മറിയാമ്മയും ജെയ്നിയും അവശനിലയിലായിരുന്നു. ആറുമാനൂര്‍ ആശുപത്രിയില്‍ എല്ലാവരുടെയും പരിശോധന നടന്നു.
വീട്ടിലെ അഞ്ചുപേര്‍ക്കും മാനസികരോഗമുള്ളതായി ഡോക്ടര്‍ സ്ഥിരീകരിക്കുകയായിരുന്നു. ആംബുലന്‍സുമായി വന്ന് ഒരു കുടുംബത്തിലെ നാലുപേരെയും രക്ഷിക്കുകയായിരുന്നു. അയല്‍വാസികളുമായി യാതൊരു സമ്പര്‍ക്കവുമില്ലാത്ത ഇവരെക്കുറിച്ച് അധികമാര്‍ക്കും അറിവില്ലായിരുന്നുവെന്നാണ് പറയുന്നത്. പോലീസെത്തിയില്ലായിരുന്നെങ്കില്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഒരു കുടുംബത്തില്‍ കൂട്ടമരണം നടക്കുമായിരുന്നു. വനിതാ കമ്മിഷനംഗം പ്രമീളാദേവിയുടെ നേതൃത്വത്തില്‍ സംഘവും വീട്ടിലെത്തിയിരുന്നു.
Post Your Comments