ന്യൂഡല്‍ഹി● യാത്രക്കാരി ഹൃദയാഘാതം മൂലം മരിച്ചതിനെത്തുടര്‍ന്ന് വിമാനം അടിയന്തിരമായി നിലത്തിറക്കി. ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി അന്തരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.
വൈകുന്നേരം 6.15 ന് ഗുവാഹത്തിയില്‍ നിന്ന് വന്ന വിമാനത്തിലെ യാത്രക്കാരിയായ 79 കാരിയാണ് മരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. സ്ത്രീ അബോധാവസ്ഥയിലായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ എത്തി നടത്തിയ പരിശോധനയില്‍ സ്ത്രീ വിമാനത്തില്‍ വച്ച് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു.
പോസ്റ്റ്മോര്‍ട്ടത്തിനും മറ്റ് നടപടിക്രമങ്ങള്‍ക്കുമായി മൃതദേഹം ഡല്‍ഹി പോലീസിന് കൈമാറി.
Post Your Comments