മോഡലുകളുടെ അശ്ലീല ചിത്രങ്ങള്‍ ഇനി പ്രസിദ്ധീകരിക്കില്ലെന്ന് പറഞ്ഞ പ്രമുഖ മാഗസിനായ പ്ലേ ബോയ് അടുത്ത വിവാദത്തിന് തിരികൊളുത്തുകയാണോ. ഇത്തവണ പ്ലേ ബോയ് മാഗസിനിലെ ആകര്‍ഷണം മുസ്ലീം യുവതിയാണ്. ഹിജാബ് ധരിച്ച യുവതിയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. ഫോട്ടോസ് വൈറലായതോടെ മതഭ്രാന്തന്മാര്‍ വെറുതെയിരിക്കുമോ?
പ്ലേ ബോയ് ഇങ്ങനെ മുഖം മിനുക്കിയത് ഏതായാലും ജനശ്രദ്ധ പിടിച്ചുപറ്റാന്‍ തന്നെയാണ്. ഒക്ടോബര്‍ ലക്കത്തിലാണ് നൂര്‍ താഗോരി എന്ന ജേര്‍ണലിസ്റ്റ് ഹിജാബ് ധരിച്ചെത്തിയത്. അതോടെ നൂര്‍ താഗോരിക്ക് വിമര്‍ശനങ്ങളും പിന്നാലെയെത്തി. പ്ലേ ബോയ് മാഗസിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഹിജാബ് ധരിച്ച ഒരു മുസ്ലീം യുവതിയുടെ ചിത്രം പ്രസിദ്ധീകരിക്കുന്നത്.
റെനെഗേഡ്സ് എന്ന് പേരിട്ട ഫീച്ചറിലാണ് നൂര്‍ താഗോരി പ്രത്യക്ഷപ്പെടുന്നത്. അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകയാണ് നൂര്‍ താഗോരി. ഇതിനുമുന്‍പും നൂര്‍ താഗോരി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. യുഎസ് ടെലിവിഷനില്‍ ഹിജാബ് ധരിച്ചെത്തിയാണ് താഗോരി ശ്രദ്ധയാകര്‍ഷിച്ചത്.
അമേരിക്കയിലെ വീഡിയോ ന്യൂസ് ശൃംഖലയായ ന്യൂസിയിലാണ് താഗോരി ജോലി ചെയ്യുന്നത്. യു എസിന്റെ വാണിജ്യ ടെലിവിഷന്‍ ചാനലിലെ ആദ്യ ഹിജാബി അവതാരക എന്നും നൂര്‍ അറിയപ്പെടുന്നു. മുസ്ലീമായതിനാല്‍ യു എസില്‍ ഉയര്‍ന്നു വരാന്‍ അനുഭവിച്ച പ്രയാസങ്ങളെക്കുറിച്ചാണ് നൂറിനെക്കുറിച്ചുള്ള ഫീച്ചര്‍ പറയുന്നത്.
Post Your Comments