Kerala

അമൃതാനന്ദമയിയ്ക്ക് ഭാരതരത്ന നല്‍കണം- പി.ജെ.കുര്യന്‍

വള്ളിക്കാവ്● മാതാ അമൃതാനന്ദമയിക്ക് ഭാരതരത്ന നല്‍കണമെമെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പിജെ കുര്യന്‍ അഭിപ്രായപ്പെട്ടു. കൊല്ലം വള്ളിക്കാവില്‍ അമൃതാന്ദമയിയുടെ 63 മത് പിറന്നാള്‍ ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നല്‍കുന്ന സംഭാവന പരിഗണിച്ച് അമൃതാനന്ദമയിക്ക് ഭാരതരത്ന നല്‍കണമെന്ന് കുര്യന്‍ പറഞ്ഞു. ഇക്കാര്യം താന്‍ പ്രധാനമന്ത്രിയെ കണ്ട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇക്കാര്യത്തില്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതും കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലം വള്ളിക്കാവില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉപഗ്രഹ വീഡിയോയിലൂടെ അമൃതാന്ദമയിക്ക് പിറന്നാള്‍ ആശംസ നേര്‍ന്നു. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, വികെ സിങ്, ഗവര്‍ണര്‍ പി സദാശിവം തുടങ്ങി നിരവധി പ്രമുഖര്‍ അമൃതാന്ദമയിക്ക് ആശംസ നേരാന്‍ എത്തിയിരുന്നു.

shortlink

Post Your Comments


Back to top button