കണ്ണൂര്‍: മുഖ്യമന്ത്രി ആയിരുന്ന കരുണാകരനെ ചെരുപ്പെറിഞ്ഞയാളാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍. പിണറായി വിജയന് ഗുണ്ട നേതാവിന്റെ മുഖവും ഭാഷയുമാണെന്നും കെ സുധാകരന്‍ പറയുന്നു. സംസ്‌കാര ശൂന്യനായ മുഖ്യമന്ത്രിയെ നിയമസഭയിലേക്ക് അയച്ചതില്‍ കണ്ണൂരുകാര്‍ കേരളത്തോട് മാപ്പ് ചോദിക്കുന്നുവന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയില്‍ സ്പീക്കറുടെ മനസും പ്രവൃത്തിയും സ്വതന്ത്രമായിരിക്കണം. സ്പീക്കര്‍ മുഖ്യമന്ത്രിയുടെ തടവറയിലായിരിക്കരുത്. നിഷ്പക്ഷമായല്ല സ്പീക്കര്‍ പ്രവര്‍ത്തിക്കുന്നതെന്നും സുധാകരന്‍ ആരോപിക്കുന്നു. സ്പീക്കര്‍ മിണ്ടാതിരിക്കുകയും ഇടതുപക്ഷം നിയമസഭയ്ക്കുള്ളില്‍ അരങ്ങു തകര്‍ക്കുകയുമാണെന്ന് സുധാകരന്‍ വ്യക്തമാക്കുന്നു.
പ്രതിപക്ഷ നേതാവിനും മുഖ്യമന്ത്രിക്കും സഭയില്‍ തുല്യ അവകാശമാണ്. എന്നാല്‍, ആ പരിഗണനയൊന്നും ഇല്ലെന്നും ക സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു.
Post Your Comments