KeralaNews

ഹോംനഴ്‌സിംഗ് സ്ഥാപനത്തിന്റെ മറവില്‍ വന്‍ തട്ടിപ്പ് : സംഘത്തെ പിടികൂടിയപ്പോള്‍ ചുരുളഴിഞ്ഞത് പെണ്‍വാണിഭത്തിന്റേയും ലക്ഷങ്ങള്‍തട്ടിയെടുത്തിന്റെയും കഥകള്‍

തിരുവനന്തപുരം: രോഗികളുടെയും വയോധികരുടെയും പരിചരണത്തിന് ആളെ ആവശ്യമുള്ളവര്‍ ബന്ധപ്പെടുകയെന്ന് പരസ്യം ചെയത് ലക്ഷങ്ങള്‍ തട്ടിയെടുത്തയാള്‍ പൊലീസിന്റെ വലയിലായി.
നിരവധി പേരെ ചതിയില്‍ വീഴ്ത്തി പണവും സ്വര്‍ണവും തട്ടിയെടുത്ത സംഘത്തിന്റെ തലവന്‍ പിടിയിലായതോടെ തലസ്ഥാനത്ത് ഏറെ നാളായി തുടര്‍ന്നുവന്ന നിരവധി തട്ടിപ്പുകളുടെ ചുരുളഴിഞ്ഞു.
വഴുതയ്ക്കാട് വിഘ്‌നേഷ് നഗര്‍ എ.എം ഹൗസില്‍ ജോമോനാണ് (23) സ്ത്രീകളെ ഉപയോഗിച്ച് യുവാക്കളെയും ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി പണവും സ്വര്‍ണവും മൊബൈല്‍ഫോണുകളും തട്ടിയെടുത്തത്.
അനാശാസ്യത്തിന് പിടിക്കപ്പെട്ട പെണ്‍കുട്ടികളെ തിരഞ്ഞ്
പിടിച്ച് തന്റെ സംഘത്തില്‍ ചേര്‍ത്താണ് ജോമോന്‍ തട്ടിപ്പിന് ചുക്കാന്‍ പിടിച്ചിരുന്നത്. ഹോംനഴ്‌സുമാര്‍ക്ക് വേണ്ടി ജോമോനെ സമീപിക്കുന്നവരെ തന്റെ പെണ്‍സംഘങ്ങളെ ഉപയോഗിച്ചാണ് ഇരകളെ കുടുക്കിയിരുന്നത്.
അനാശാസ്യമുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് പിടിക്കപ്പെട്ടിട്ടുള്ള സ്ത്രീകളെ സംഘങ്ങളാക്കി
കവടിയാര്‍ നന്തന്‍കോട് നളന്ദ ജംഗ്ഷനു സമീപം വീട് വാടകയ്ക്ക് എടുത്താണ് ജോമോനും സംഘവും തട്ടിപ്പ് നടത്തിയിരുന്നത്. റോഡരികില്‍ ഹോം നഴ്‌സിംഗ് സര്‍വീസെന്ന ബോര്‍ഡ് കണ്ട് വരുന്നവരുടെ പേരും വിലാസവും ഫോണ്‍ നമ്പറും കുറിച്ചെടുക്കും. തുടര്‍ന്ന് രജിസ്‌ട്രേഷന്‍ ഫീസും ഈടാക്കും.
ഹോംനഴ്‌സുമാരെ തേടിവന്നവര്‍ പണവും പ്രതാപവുമുള്ളവരാണെന്ന് കണ്ടാല്‍ അവിവാഹിതരോ സ്ത്രീ വിഷയത്തില്‍ തല്‍പ്പരരോ ആണെങ്കില്‍ അവരെ ചതിക്കുഴിയില്‍ വീഴ്ത്തും. മദ്യം നല്‍കി വശീകരിച്ച ശേഷം മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തും. അവരുടെ പക്കലുള്ള പണവും സ്വര്‍ണവും തട്ടിയെടുക്കും. നഗ്‌ന ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യും.. മര്‍ദ്ദനത്തിനും കവര്‍ച്ചയ്ക്കും ഇരകളാകുന്ന പലരും മാനക്കേട് ഭയന്ന് പുറത്ത് പറയാത്തത് ജോമോന് തട്ടിപ്പിന് തുണയായി.
കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ നഗരത്തിന്റെ വിവിധഭാഗങ്ങളിലായി നിരവധിപേരുടെ പണവും സ്വര്‍ണവും മൊബൈല്‍ഫോണുകളും കവര്‍ന്ന സംഘത്തെ കുടുക്കിയത് ഇരകളിലൊരാളുടെ പരാതിയിലാണ്. തന്റെ പേരും വിലാസവും പുറത്തുവിടില്ലെന്ന് പൊലീസ് നല്‍കിയ ഉറപ്പ് വിശ്വസിച്ച് തലസ്ഥാനവാസിയായ ഒരാള്‍ നല്‍കിയ പരാതിയിലാണ് വാടക വീട് റെയ്ഡ് ചെയ്ത് പൊലീസ് ആഴ്ചകള്‍ക്ക് മുമ്പ് ജോമോന്‍ ഒഴികെയുള്ളവരെ പിടികൂടിയത്. ഇവരില്‍ നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ കൊച്ചിയിലെ ഒളിത്താവളത്തില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ജോമോനെ പൊലീസ് പൊക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button