NewsGulf

അല്‍പ്പം വ്യത്യസ്തമായ “ഫ്രീ വിസ” സംവിധാനവുമായി ഖത്തര്‍!

ദോഹ : ഖത്തർ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് 4 ദിവസത്തേക്ക് ഫ്രീ വിസ. ലോകത്തെവിടേക്ക് യാത്ര ചെയ്താലും ഹമദ് ഇന്റർനാഷണൽ വിമാനത്താവളം വഴി യാത്ര ചെയ്താൽ 4 ദിവസത്തെ വിസ ലഭിക്കും. ഇതിനായി വിസ ഓൺ അറൈവൽ കൗണ്ടറിനെ സമീപിക്കണം. തുടർന്ന് നാല് ദിവസം ഖത്തറിൽ ഫ്രീ ആയി കറങ്ങാവുന്നതാണ്.

ചൊവ്വാഴ്ച്ച മുതലാണ് ഈ സംവിധാനം ആരംഭിച്ചത്. ലോകത്ത് തന്നെ ഇത്തരത്തിൽ ഫ്രീ വിസ നൽകുന്ന ആദ്യരാജ്യമാണ് ഖത്തർ. കൂടുതൽ ആളുകളെ ഖത്തറിലേക്ക് കൊണ്ടുവരുന്നത് വഴി ടൂറിസം മേഖല വികസിപ്പിക്കുകയാണ് ലക്ഷ്യം. അഫ്ഗാനിസ്ഥാൻ, യെമൻ, ഇസ്രായേൽ , ലിബിയ തുടങ്ങിയ ചില രാജ്യങ്ങൾക്ക് ഇക്കാര്യത്തിൽ നിയന്ത്രണമുണ്ട്. ഇന്ത്യക്കാർക്ക് നിയന്ത്രണം ബാധകമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button