KeralaNews

നിങ്ങള്‍ പൂവാലശല്യത്തിന് ഇരയാകുന്നവരാണോ ? എങ്കില്‍ ഈ നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കേണ്ടതാണെന്ന് മുന്‍ ഡി.ജി.പിയുടെ വിനീതമായ ഉപദേശം

കോട്ടയം: പൂവാലശല്യത്തിന് ഇരയാകുന്നവര്‍ കൂടുതലും പച്ച, നീല നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നവരാണെന്ന് മുന്‍ ഡിജിപിയുടെ വിവാദ പ്രസ്താവന. മറ്റു നിറങ്ങളെ അപേക്ഷിച്ച് ഈ നിറങ്ങള്‍ക്ക് പെട്ടെന്ന് ശ്രദ്ധ ആകര്‍ഷിക്കാനുള്ള കഴിവുണ്ടെന്നാണ് അദ്ദേഹത്തിന്റെ വാദം.
കോട്ടയത്തെ ഒരു സ്വകാര്യ കോളേജിലെ പരിപാടിക്കിടെയാണ് മുന്‍ ഡിജിപി വിവാദ പ്രസ്താവന അടിച്ചിറക്കിയത്. എറണാകുളത്തെ കോളേജ് വിദ്യാര്‍ത്ഥിനികളെ അധികരിച്ച് പോലീസ് നടത്തിയ ശാസ്ത്രീയ പഠനത്തില്‍ ഇത് വളരെ വ്യക്തമായി മനസ്സിലായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൂവാല ശല്യം ഒഴിവാക്കാനായി  ധരിക്കേണ്ട വസ്ത്രങ്ങളുടെ നിറങ്ങളും അദ്ദേഹം പറഞ്ഞ് തരുന്നുണ്ട്.

ചുവപ്പ്, വയലറ്റ് നിറത്തിലെ വസ്ത്രങ്ങള്‍ ധരിച്ചാല്‍ പൂവാല ശല്യത്തില്‍ പെടുന്നില്ലെന്നും അദ്ദേഹം ചൂണ്ടികാണിച്ചു. പൂവാല ശല്യം ഒഴിവാക്കാന്‍ വളരെ നല്ല മാര്‍ഗ്ഗമാണിതെന്നും അദ്ദേഹം വിദ്യാര്‍ത്ഥിനികള്‍ക്ക് ഉപദേശവും നല്‍കി.
പച്ച, നീല നിറങ്ങള്‍ കൊണ്ട് പെട്ടെന്ന് പുരുഷനെ ആകര്‍ഷിക്കാന്‍ സാധിക്കുന്നതിനാല്‍ ചില വിവാഹ ബ്യൂറോകള്‍ പെണ്ണു കാണല്‍ ചടങ്ങിന് ഈ നിറങ്ങള്‍ നിര്‍ദ്ദേശിക്കാറുണ്ടെന്നും അലക്‌സാണ്ടര്‍ ജേക്കബ് പറയുന്നു.

പഠനത്തെ സ്വാധീനിക്കുന്ന നിറങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് പെണ്‍കുട്ടികളെ ആകര്‍ഷകമാക്കുന്ന നിറങ്ങളും പരാമര്‍ശിച്ചത്. മുറികളിലെ ഇളം പച്ച, നീല നിറങ്ങള്‍ പഠനത്തിന് ഉണര്‍വേകും.

shortlink

Post Your Comments


Back to top button