
ന്യൂഡല്‍ഹി ; പ്രധാനമന്ത്രി മോദി പാക്ക് ജനതയെ അഭിസംബോധന ചെയ്തതിനു പിന്നാലെ റേഡിയോ വഴി ഇന്ത്യന്‍ സര്‍ക്കാരിന്റെ പുതിയ നീക്കങ്ങള്‍.ഒാള്‍ ഇന്ത്യ റേഡിയോ (എഐആര്‍) യുടെ വിദേശ സര്‍വീസ് ഡിവിഷന്‍ സംപ്രേഷണം ചെയ്യുന്ന വാര്‍ത്താ ബുള്ളറ്റിനുകളില്‍ കൂടി പാക് ജനതയോട് ബലൂചിസ്ഥാനെയും ഭീകരവാദത്തെയും കുറിച്ച് സംസാരിക്കാനാണ് ഇന്ത്യയുടെ നീക്കം.
മതവും ഭീകരവാദവും ഒരുമിച്ച് ഒരു രാജ്യത്തിന്റെയും നയമാക്കാന്‍ സാധിക്കില്ലെന്നും , ഇസ്‍ലാമില്‍ ഒരിടത്തും ഭീകരവാദത്തിന് ഇടം നല്‍കുന്നില്ലെന്നും . കൊലപാതകങ്ങളെയും മറ്റുക്രൂരകൃത്യങ്ങളെയും ന്യായീകരിക്കുന്നതു തെറ്റാണെന്നും ഒരിക്കല്‍ സംപ്രഷണം ചെയ്ത ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു.റേഡിയോ പരിപാടിയില്‍ പാക്കിസ്ഥാനിലെ രാഷ്ട്രീയ കാര്യങ്ങളും ഉയര്‍ന്നുവന്നു. പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ‘ദുര്‍ബലനായ നേതാവ്’ എന്നാണ് വിശേഷിപ്പിച്ചത്.
കോഴിക്കോട് നടന്ന സമ്മേളനത്തിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പാക്കിസ്ഥാനിലെ നേതാക്കളോട് ഒന്നും പറയാനില്ലെന്നും സംസാരിക്കാനുള്ളത് അവിടുത്തെ ജനങ്ങളോടാണെന്നും പറഞ്ഞിരുന്നു. തുടര്‍ന്ന് അദ്ദേഹം പാക്കിസ്ഥാനില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും ബലൂചിസ്ഥാനിലെ പ്രശ്നങ്ങളെക്കുറിച്ചും പാക്ക് ജനതയെ ഒാര്‍മിപ്പിച്ചു. ഭരണകൂടത്തെ ചോദ്യം ചെയ്യണമെന്നും പറഞ്ഞു.കശ്മീരില്‍ കൊല്ലപ്പെട്ട ഹിസ്ബുല്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയെ രക്തസാക്ഷിയെന്നു വിശേഷിപ്പിച്ചതും വാനിയെ പുകഴ്ത്തി ഷെരീഫ് യുഎന്നില്‍ സംസാരിച്ചതുമാണ് ഇന്ത്യയെ ചൊടിപ്പിച്ചത്.
Post Your Comments