ശ്രീനഗര്‍: ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെ ഭയപ്പെടുത്തി ഇന്ത്യ വ്യോമ-സൈനികാഭ്യാസങ്ങള്‍ നടത്തി. അതീവ ജാഗ്രത നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ശ്രീനഗര്‍ മുതല്‍ ബിക്കാനീര്‍ വരെയുള്ള പതിനെട്ടോളം വ്യോമതാവളങ്ങളില്‍ സൈനികാഭ്യാസം നടന്നത്. പാക്കിസ്ഥാന്റെ എഫ് 16 യുദ്ധവിമാനങ്ങള്‍ അതിര്‍ത്തികളില്‍ സ്ഥിരമായി വ്യോമാഭ്യാസം നടത്തിവരുന്നത് കണക്കിലെടുത്താണ് ഇന്ത്യയുടെ നടപടി.
ഉറി ഭീകരാക്രമണം ഉണ്ടാകുന്നതിനു മുന്‍പും ഇന്ത്യ നാല് ദിവസം നീണ്ടുനിന്ന അഭ്യാസപ്രകടനങ്ങള്‍ നടത്തിയിരുന്നു. ഒരേ മാസം തന്നെ രണ്ടുതവണ സൈനികാഭ്യാസം നടത്തുന്നത് അപൂര്‍വ്വമാണ്. പ്രതിരോധവും ആക്രമണവും മെച്ചപ്പെടുത്തുന്നതിനാണ് ഈ വ്യോമാഭ്യാസം.
Post Your Comments