NewsIndia

18 മാസംകൊണ്ട് 108 കിലോ തടി കുറച്ച ആനന്ദ്‌ അംബാനിയുടെ രഹസ്യം എന്തായിരുന്നു?

മുംബൈ: മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനി തന്റെ തടി കുറച്ചത് വലിയ വാർത്തയായിരുന്നു. ഇതെങ്ങനെ സാധിച്ചു എന്നാണ് എല്ലാവരും അറിയാൻ ആഗ്രഹിച്ചത്. 108 കിലോയാണ് 18 മാസം കൊണ്ട് ആനന്ദ് കുറച്ചത്. ആനന്ദ് തടി കുറച്ചതിന്റെ രഹസ്യം ഇപ്പോൾ ആനന്ദിന്‍റെ ട്രെയ്നറായ വിനോദ് ചന്ന ബിസിനസ് ഇന്‍സൈഡറോഡ് വെളിപ്പെടുത്തിയിരിക്കുകയാണ്.

ആനന്ദിന്‍റെ ദൃഢനിശ്ചയം തന്നെയാണ് ലക്ഷ്യത്തിലേക്കെത്തിച്ചതെന്നാണ് വിനോദ് പറയുന്നത്. ആദ്യത്തെ ഘട്ടത്തില്‍ ന്യൂട്രീഷ്യനിലാണ് ശ്രദ്ധിച്ചത്, പ്രോട്ടീന്‍ , ഫൈബർ എന്നിവ കഴിച്ചു. പിന്നെ അരമണിക്കൂര്‍ മുതല്‍ രണ്ട് മണിക്കൂര്‍വരെ നടക്കുവാന്‍ തുടങ്ങി. ആദ്യം ചെറിയ രീതിയിൽ വർക്ക്ഔട്ട് ചെയ്യാൻ തുടങ്ങി. പിന്നീട് ആനന്ദിന്റെ ആരോഗ്യവും ശരീര ശേഷിയും കണക്കാക്കി വര്‍ക്ക്ഔട്ട് ശേഷി വര്‍ദ്ധിപ്പിച്ചു. ആനന്ദ് കഴിക്കേണ്ട ഭക്ഷണത്തിന്റെ കലോറി 1200 ആക്കി കുറച്ചു. പലപ്പോഴും ശാരീരികമായി തളർന്നെങ്കിലും ദൃഢനിശ്ചയത്തോടെ ആനന്ദ് അതിനെയെല്ലാം മറികടന്നു. കൂടാതെ കൃത്യവും കഠിനവുമായ വർക്ക്ഔട്ട് തുടരുകയും ചെയ്തു. ബോളിവുഡ് താരങ്ങളായ ജോണ്‍ ഏബ്രഹാമിന്‍റെയും ശില്‍പ്പ ഷെട്ടിയുടെയും ട്രെയ്നറും കൂടിയാണ് വിനോദ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button