കോട്ടയം:തെരുവുനായ്ക്കളെ കൊന്ന് മേനകാ ഗാന്ധിയോട് പ്രതിഷേധം പ്രകടമാക്കി യൂത്ത് ഫ്രണ്ട് (എം) പ്രവര്‍ത്തകര്‍.പത്ത് തെരുവുനായ്ക്കളെ കൊന്ന് നായ്ക്കളുടെ ജഡവുമായി പ്രകടനം നടത്തിയ ശേഷം അവ കേന്ദ്രമന്ത്രി മേനകാഗാന്ധിക്ക് അയച്ചുകൊടുക്കാനായി വിലാസം എഴുതി കോട്ടയം ഹെഡ് പോസ്റ്റാഫീസിന് മുന്നിലെത്തിച്ചതിന് ശേഷം നായ്ക്കളുടെ ജഡം പോസ്റ്റാഫീസ് പടിക്കല്‍ ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് നഗരസഭാധികൃതര്‍ ഇടപെട്ട് ജഡം കുഴിച്ചുമൂടുകയായിരിന്നു.
സമരക്കാര്‍ മേനകാഗാന്ധിയുടെ ചിത്രത്തില്‍ ചെരിപ്പുമാലയിട്ടും കോലത്തില്‍ ചീമുട്ടയെറിഞ്ഞും പ്രതിഷേധിച്ചു. തെരുവുനായ്ക്കളെ സംരക്ഷിക്കണമെന്ന് കേന്ദ്രമന്ത്രി മേനകാഗാന്ധി സ്വീകരിച്ചിട്ടുള്ള നിലപാടിനെതിരെയായിരുന്നു യൂത്ത് ഫ്രണ്ട് (എം) പ്രവര്‍ത്തകരുടെ പ്രതിഷേധം.തെരുവുനായ്ക്കളുടെ കടിയേറ്റ് മരണമുണ്ടായിട്ടും അവയെ സംരക്ഷിക്കണമെന്ന കേന്ദ്രമന്ത്രിയുടെ നിലപാടില്‍ ദുരൂഹതയുണ്ടെന്നും പേ വിഷത്തിന് മരുന്നുണ്ടാക്കുന്ന കമ്പനിയുടെ ഏജന്റായാണ് കേന്ദ്രമന്ത്രി പ്രവര്‍ത്തിക്കുന്നതെന്നും പ്രശ്‌നത്തില്‍ ബി.ജെ.പി.നിലപാട് വ്യക്തമാക്കണമെന്നും പ്രവർത്തകർ ആവശ്യപ്പെടുകയുണ്ടായി.മൃഗങ്ങളോട് ക്രൂരത കാട്ടിയതിന് കോട്ടയം വെസ്റ്റ് പോലീസ് പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്.
Post Your Comments