ലണ്ടന്‍: സമൂഹ മാധ്യമത്തിലൂടെ ഇന്ത്യക്കാരെ അധിക്ഷേപിച്ച പാക് ടെലിവിഷന്‍ താരം മാർക് അൻവർ മാപ്പ് പറഞ്ഞു. ഇന്ത്യന്‍ സിനിമകള്‍ പാകിസ്താനില്‍ നിരോധിക്കണമെന്നും പാക് കലാകാരന്‍മാര്‍ എന്തിനാണ് ഇന്ത്യയില്‍ തൊഴിലെടുക്കുന്നതെന്നും ചോദിച്ച അൻവർ പ്രധാനമന്ത്രി അടക്കമുള്ളവര്‍ക്കെതിരെ മോശമായ വാക്കുകള്‍ പ്രയോഗിക്കുകയായിരുന്നു.പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും അന്‍വര്‍ വിമര്‍ശിച്ചിരുന്നു.തുടർന്ന് ബ്രിട്ടീഷ് ടെലിവിഷന്‍ ചാനല്‍ ഇയാളെ കളിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.ട്വിറ്ററിലൂടെയായിരുന്നു അന്‍വറിന്റെ അധിക്ഷേപം.
എന്നാല്‍ കശ്മീര്‍ സംഘര്‍ഷത്തിന്റെ ഒരു വീഡിയോ കണ്ട് വികാരാധീനനായാണ് താന്‍ അങ്ങനെ പറഞ്ഞെതെന്നും ആരേയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും തന്റെ വാക്കുകള്‍ മോശപ്പെട്ടതായിരുന്നുവെന്നും അത് മൂലം ആര്‍ക്കെങ്കിലും വേദനച്ചിട്ടുണ്ടെങ്കില്‍ ആത്മാര്‍ത്ഥമായി മാപ്പപേക്ഷിക്കുന്നുവെന്നും അൻവർ യൂട്യൂബ് വീഡിയോയിലൂടെ വ്യക്തമാക്കുകയായിരുന്നു.
Post Your Comments