സൂറത്ത് ● ഉറി ആക്രമണത്തില്‍ പ്രതികാരം ചെയ്യാന്‍ പാകിസ്ഥാനിലേക്ക് മനുഷ്യ ബോംബായി പോകാന്‍ തയ്യാറായി ശിവസേന പ്രവര്‍ത്തകര്‍. സൂറത്ത് ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ച നിവേദനത്തിലാണ് ശിവസേന പ്രവര്‍ത്തകര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
പാകിസ്ഥാനെതിരെ യുദ്ധം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട ശിവസേന പ്രവര്‍ത്തകര്‍, യുദ്ധമുണ്ടായാല്‍ പരുക്കേല്‍ക്കുന്ന സൈനികര്‍ക്ക് അവയവദാനം നടത്താന്‍ തയ്യാറാണെന്നും നിവേദനത്തില്‍ വ്യക്തമാക്കി.
28 ശിവസേന പ്രവര്‍ത്തകരാണ് നിവേദനം നല്‍കിയത്. നിവേദനം നല്‍കിയ വിവരം ശിവസേനയുടെ സൂറത്ത് യൂണിറ്റ് പ്രസിഡന്റ് അരുണ്‍ കലാല്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
Post Your Comments