റിയാദ്: സൗദി ദേശീയ ദിനത്തിൽ നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടും ട്രാഫിക് നിയമങ്ങൾ ലംഘിച്ചവർക്ക് ശിക്ഷയുമായി അധികൃതർ. പിഴയടക്കമുള്ള ശിക്ഷകളായിരിക്കും ഇവർക്ക് നൽകുക. സൗദി ട്രാഫിക് വിഭാഗം ഡയറക്ടറേറ്റാണ് ഇത് സംബന്ധിച്ച വിവരം അറിയിച്ചത്.
ദേശീയ ദിനത്തിന്റെ ഭാഗമായി വാഹനങ്ങളിൽ ചായം പൂശുന്നതും റോഡുകളിൽ ബ്ലോക്ക് ഉണ്ടാക്കുന്നതും വിലക്കിയിരുന്നെങ്കിലും നിയമലംഘനത്തിന്റെ പേരിൽ 40,797 കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്. നമ്പര്‍ പ്ലേറ്റില്ലാതെ വാഹനമോടിച്ചവരേയും അനുമതിയില്ലാത്ത സ്ഥലങ്ങളില്‍ എതിര്‍ ദിശയിലോടിച്ച വാഹനങ്ങളെയും പിടികൂടിയിരുന്നു. നിയമം ലംഘിച്ചവർക്കൊക്കെ തക്കതായ ശിക്ഷ നൽകിയെന്ന് ട്രാഫിക്ക് വിഭാഗം അറിയിച്ചു.
Post Your Comments