ആലപ്പുഴ : ആശുപത്രിയില്‍ പൂര്‍ണഗര്‍ഭിണിയ്ക്ക് നേരെ പീഡനത്തിന് ശ്രമിച്ചെന്ന് പരാതി. ആലപ്പുഴ കായംകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ വൈകിട്ടാണ് സംഭവം. പ്രസവ മുറിയില്‍ സ്‌കാനിംഗ് ഉപകരണത്തിന്റെ അറ്റകുറ്റപ്പണിക്കായി എത്തിയ കൊല്ലം സ്വദേശി ആന്റണിക്കെതിരെയാണ് പരാതി. പ്രസവ സമയം അടുത്തതിനാലാണ് പൂര്‍ണ ഗര്‍ഭിണിയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവം നടക്കുമ്പോള്‍ പ്രസവമുറിയില്‍ ഡോക്ടര്‍ ഉണ്ടായിരുന്നില്ല. ഒരു നഴ്‌സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
എന്നാല്‍ നഴ്‌സ് മറ്റ് രോഗികളെ പരിചരിക്കാന്‍ നഴ്‌സ് പുറത്തേക്കിറങ്ങിയ സമയത്ത് യുവതിയെ സ്‌കാനിംഗ് ഉപകരണത്തിന്റെ അറ്റകുറ്റപ്പണിക്കെത്തിയ ആന്റണി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ പ്രതിയെ പിടികൂടിയാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ മാത്രമേ ലഭ്യമാകൂ എന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു.
Post Your Comments