
തിരുവനന്തപുരം: ആ ചുവന്ന മഷിക്കുപ്പിയുടെ ഉടമസ്ഥര്‍ ഞങ്ങളല്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. പോലീസ് തല്ലിച്ചതച്ചുവെന്ന് കാണിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊണ്ടുവന്നതാണ് മഷിക്കുപ്പിയെന്നാരോപണത്തിനോട് പ്രതികരിക്കുകയായിരുന്നു കുര്യാക്കോസ്.
സ്വാശ്രയ വിഷയത്തില്‍ എം.എസ്.എഫിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയേറ്റിനു മുന്നില്‍ പ്രതിഷേധ വരക്കൂട്ടം എന്ന പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതില്‍ ചിത്രം വരയ്ക്കാന്‍ ഉപയോഗിച്ച മഷിയാണത്. സംഘര്ഷത്തിനിടയിലേയ്ക്ക് ആരോ വലിച്ചെറിഞ്ഞ് മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതാണെന്ന് ഡീന്‍ പറഞ്ഞു.
മഷിക്കുപ്പി കണ്ടെത്തിയ സംഭവത്തില്‍ യൂത്ത്കോണ്‍ഗ്രസിന് യാതൊരു പങ്കും ഇല്ലെന്ന് എംഎസ്എഫ് തന്നെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
Post Your Comments