NewsIndia

സാര്‍ക്ക് ഉച്ചകോടിയില്‍ ഇന്ത്യ പങ്കെടുക്കില്ല: ഇന്ത്യയ്ക്ക് പിന്തുണയുമായി മൂന്ന്‍ രാജ്യങ്ങളും

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ തലസ്ഥാനമായ ചേരുന്ന സാര്‍ക് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു. നിലവിലുള്ള സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യ സാര്‍ക്ക് ഉച്ചകോടിയില്‍ നിന്നും പിന്മാറിയതെന്നും വികാസ് സ്വരൂപ്‌ വ്യക്തമാക്കി.

അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, ഇന്ത്യ, മാലദ്വീപ്, നേപ്പാള്‍, പാകിസ്ഥാന്‍, ശ്രീലങ്ക എന്നിവയാണ് ദക്ഷിണേഷ്യന്‍ മേഖലാ സഹകരണ കൂട്ടായ്മയായ സാര്‍ക്കിലെ അംഗരാജ്യങ്ങള്‍. ഏഴ് അംഗങ്ങള്‍ക്കു പുറമെ, ഓസ്‌ട്രേലിയ, ചൈന, യൂറോപ്യന്‍ യൂണിയന്‍, ഇറാന്‍, ജപ്പാന്‍, മൗറീഷ്യസ്, മ്യാന്‍മര്‍, ദക്ഷിണ കൊറിയ, അമേരിക്ക എന്നിവക്ക് നിരീക്ഷക പദവിയുണ്ട്.

നവംബര്‍ ഒമ്പതിനാരംഭിക്കുന്ന സമ്മേളനത്തില്‍നിന്ന് അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങളും വിട്ടുനില്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ശേഷിക്കുന്ന നാല് രാജ്യങ്ങളുമായി സാര്‍ക്ക്‌ ഉച്ചകോടി നടത്തുമോ എന്നാണ് ഇനി അറിയാനുള്ളത്.

shortlink

Post Your Comments


Back to top button