NewsGulf

ദുബായില്‍ ഉയരുന്ന ജീപാസ് ടവറിന് അപൂര്‍വ്വമായ ലോകറെക്കോര്‍ഡ് സ്വന്തം

ദുബായ്: ദുബായിയില്‍ നിര്‍മ്മാണത്തിലുള്ള ജീപാസ് ടവറിന് ഗിന്നസ് റെക്കോര്‍ഡ്. ഏറ്റവും കൂടിയ വിസ്തൃതിയില്‍ കോണ്‍ക്രീറ്റ് പൂര്‍ത്തിയാക്കിയതിനാണ് റെക്കോർഡ്. വിവിധ ഷിഫ്റ്റുകളിലായി അറുനൂറോളം തൊഴിലാളികള്‍ പണിയെടുത്താണ് ജീപാസ് ടവറിന് അടിത്തറ പാകിയത്. ഗള്‍ഫ് ഏഷ്യ കോണ്‍ട്രാക്ടിങ്ങ് കമ്പനിയാണ് 1100 കോടി രൂപ ചെലവിട്ട് നിര്‍മ്മിക്കുന്ന ടവറിന്റെ കോണ്‍ക്രീറ്റിംങ്ങ് പൂര്‍ത്തിയാക്കിയത്.

അല്‍ബര്‍ഷയില്‍ നിര്‍മ്മിക്കുന്ന ജീപ്പാസ് ടവര്‍ യുഎഇയുടെ കെട്ടിട നിര്‍മ്മാണ രംഗത്ത് പുതിയൊരു നാഴികകല്ലായി മാറുകയാണ്. കൂടിയ വിസ്തൃതിയില്‍ ഏറ്റവും വേഗത്തില്‍ കോണ്‍ക്രീറ്റ് പാകിയാണ് ജീപാസ് ടവര്‍ ഗിന്നസ് ബുക്കില്‍ ഇടം നേടിയത്. 19793 ക്യൂബിക് മീറ്ററില്‍ നാല്‍പ്പത്തിരണ്ട് മണിക്കൂര്‍ തുടര്‍ച്ചയായി കോണ്‍ട്രാക്ടിങ്ങ് നടത്തിയാണ് ചരിത്ര നേട്ടം സ്വന്തമാക്കിയത്.

ജീപാസ് ടവര്‍ നിര്‍മ്മിക്കുന്നത് വെസ്റ്റേണ്‍ ഇന്റര്‍നാഷണല്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഗള്‍ഫ് ഏഷ്യന്‍ കോൺട്രാക്ടിങ് കമ്പനിയാണ് . ലോക റെക്കോര്‍ഡോഡ് കൂടി ജീപാസ് ടവറിനെ അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നു വെസ്‌റ്റേണ്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാനും ജീപാസ് ടവര്‍ ഉടമയുമായ കെ പി ബഷീര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button