സ്വാശ്രയ ഫീസ് വര്‍ധനവിനെതിരെ കെഎസ്യു നടത്തിയ പ്രതിഷേധ മാര്‍ച്ചിനു നേരെ ലാത്തി ചാർജ്ജ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ ഏറ്റുമുട്ടി. മാർച്ചിനിടയിൽ പ്രവർത്തകർ പോലീസിനു നേരെ കല്ലെറിയുകയും സമരപ്പന്തലിലേക്ക് പോലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിക്കുകയും ചെയ്തു. സമരപന്തലിൽ വി എം സുധീരൻ നിൽക്കെയാണ് ടിയർ ഗ്യാസ് പ്രയോഗിച്ചത്. സംഘർഷത്തിൽ പ്രവർത്തകർക്കും പോലീസുക്കാർക്കും പരിക്കേറ്റു. ഡീൻ കുര്യാക്കോസിനും പ്രവർത്തകർക്കും കണ്ണീർ വാതക പ്രയോഗത്തിൽ ദേഹാസ്വാസ്ഥ്യം അനുഭവപെട്ടു.
Post Your Comments