KeralaNews

കേരളത്തിലെത്തിയ പ്രധാനമന്ത്രിക്ക് നേരേ ബോംബ്‌ ഭീഷണിയും!

കോഴിക്കോട്: ബിജെപി നാഷണൽ കൗൺസിലിൽ പങ്കെടുക്കാൻ കേരളത്തിലെത്തിയ പ്രധാനമന്ത്രിക്ക് നേരെ ബോംബ്ഭീഷണി ഉണ്ടായിരുന്നതായി റിപ്പോർട്ട്. ഇന്റർനെറ്റ് കോള്‍ മുഖേന നടക്കാവ് പോലീസ് സ്റ്റേഷനിലാണ് പൂർണമായും ഹിന്ദിയിലുള്ള ഭീഷണി എത്തിയത്. നടക്കാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കോയമ്പത്തൂരിൽ നിന്നുള്ള ഏതോ സംഘമാണ് ഇതിന് പിന്നിലെന്നാണ് സൂചന. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി അന്വേഷണം തുടങ്ങിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button