ജയ്പൂര്‍: രാജസ്ഥാനിലെ ഡോല്‍പൂര്‍ ജില്ലയില്‍ പോത്തിനെ മോഷ്ടിച്ച് ചമ്പല്‍ നദി കടക്കാന്‍ ശ്രമിച്ച രണ്ടു പേര് ഒഴുകി പോയതായി സംശയം. പോത്ത് നദി നീന്തിക്കടന്നു കരയിലെത്തി.രാജസ്ഥാന്റെയും മദ്ധ്യപ്രദേശിന്റെയും അതിര്‍ത്തി പ്രദേശമായ ദിഹാലിയില് വച്ചാണ് ഇവര്‍ നദി കടക്കാന്‍ ശ്രമിച്ചത്. പോത്തിന്റെ കൊമ്പില്‍ പ്ലാസ്റ്റിക്ക് കവറിലാക്കി രണ്ടു മൊബൈല്‍ ഫോണുകള്‍,രണ്ടു ജോഡി വസ്ത്രങ്ങള്‍ എന്നിവയും ചെരുപ്പുകളും കെട്ടിവച്ചിരുന്നു.
സെപ്റ്റംബര്‍ 23നാണ് ഡോല്‍പൂരിലെ ദിഹോലി പ്രദേശത്ത് നിന്നും പോത്ത് മോഷണം പോയത്. മോഷണവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പൊലീസ് പോത്തിനെ ഉടമക്ക് കൈമാറി. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ നടക്കുകയാണ്.നദി നീന്തി കടന്ന് പോത്ത് മദ്ധ്യപ്രദേശിലെ കോത്താല ഗ്രാമത്തിലെത്തിയിരുന്നു.
Post Your Comments