ന്യൂയോര്‍ക്ക്: കശ്മീര്‍ പ്രശ്‌നത്തെക്കുറിച്ചും പാക്കിസ്ഥാനെതിരെയും പ്രതികരിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു സുഷമ. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് സുഷമ പറഞ്ഞു.
സമാധാനമില്ലാതെ ലോകത്ത് സമൃദ്ധിയുണ്ടാകില്ല. ദാരിദ്ര്യമാണ് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ലിംഗസമത്വവും അവസരസമത്വവും ഉറപ്പുവരുത്തണമെന്നും സുഷമ സ്വരാജ് പറഞ്ഞു. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് കഴിഞ്ഞദിവസം ഇന്ത്യയ്‌ക്കെതിരെ നടത്തിയ പ്രസംഗത്തിന് സുഷമ സ്വരാജ് മറുപടി നല്‍കുമെന്നാണ് കരുതുന്നത്.
Post Your Comments