130 ഡോളര്‍ കൊടുത്ത് കണ്ണട വാങ്ങാന്‍ നിങ്ങള്‍ തയ്യാറാണോ? 130 ഡോളര്‍ എന്നു പറയുമ്പോള്‍ 8,500 ഇന്ത്യന്‍ രൂപ കൊടുക്കണം. സാധാരണ കണ്ണടയ്ക്ക് ഇത്ര വില എന്തിനെന്ന് നിങ്ങള്‍ ചിന്തിച്ചേക്കാം. എന്നാല്‍ ഇത് വെറുമൊരു കണ്ണടയല്ല. സ്നാപ്പ്ചാറ്റിന്റെ കണ്ണട ആരെയും ആകര്‍ഷിക്കും. പല പ്രത്യേകതയും ഈ കണ്ണടയ്ക്കുള്ളിലുണ്ട്.
സ്‌നാപ്പ്ചാറ്റ് ആദ്യമായാണ് കണ്ണടകളും സണ്‍ ഗ്ലാസുകളും നിര്‍മ്മിക്കാനൊരുങ്ങുന്നത്. കുഞ്ഞു ക്യാമറകള്‍ ഘടിപ്പിച്ച കണ്ണടകളാണ് സ്‌നാപ്പ്ചാറ്റ് വിപണിയിലെത്തിക്കുന്നത്. പത്ത് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ ചിത്രീകരിക്കാന്‍ കഴിയുന്ന ക്യാമറ ഇതിനൊപ്പം നിങ്ങള്‍ക്ക് ലഭിക്കും. 115 ഡിഗ്രി വരെ തിരിക്കാന്‍ കഴിയുന്ന തരത്തിലുള്ള ലെന്‍സാണ് ക്യാമറയ്ക്കുള്ളത്.
സ്മാര്‍ട്ട് ഫോണിനേക്കാള്‍ വിശാലമായി ചിത്രങ്ങള്‍ പകര്‍ത്താന്‍ ഇത് സഹായിക്കും. കണ്ണടയുടെ ഒരു വശത്തുതന്നെ ബട്ടണ്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇത് ഓണ്‍ ചെയ്ത് വീഡിയോ റെക്കോര്‍ഡ് ചെയ്യാം. ഇങ്ങനെ റെക്കോര്‍ഡ് ചെയ്യപ്പെടുന്ന വീഡിയോകള്‍ വൈഫൈ മുഖേനെ ഫോണിലേക്ക് മാറ്റാം. എന്നാല്‍, ഫോണില്‍ സ്‌നാപ്പ്ചാറ്റ് ആപ്ലിക്കേഷന്‍ നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യണം.
Post Your Comments