Life Style

ഇത്തരം ലക്ഷണങ്ങൾ കരൾ തകരാറിലെങ്കിൽ

കരൾ തകരാറിലാണോ എന്ന് ഈ ലക്ഷണങ്ങൾ നോക്കി കണ്ടുപിടിക്കാം.

കരള്‍ പ്രവര്‍ത്തനം തകരാറിലായവര്‍ക്ക് ദഹന പ്രശ്നവും ആസിഡ് ഉല്‍പ്പാദനവുമടക്കം പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. ഇതുമൂലം ഛര്‍ദി സാധാരണമാണ്.അടിവയര്‍ വേദനയാണ് മറ്റൊരു ലക്ഷണം. മുകള്‍ ഭാഗത്ത് വലതു വശത്തായോ അല്ല എങ്കില്‍ വാരിയെല്ലിന് അടിയില്‍ വലതുഭാഗത്തോ ആണ് വേദന അനുഭവപ്പെടാറ്.

ദഹനപ്രക്രിയയില്‍ ഉള്‍പ്പെടുന്ന പ്രധാന അവയവങ്ങളില്‍ ഒന്നാണ് കരള്‍. അതിനാല്‍ കരളിനുണ്ടാകുന്ന തകരാര്‍ സാധാരണ ദഹനപ്രക്രിയ തടസ്സപ്പെടുത്തും. ഭക്ഷണം കഴിക്കല്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരികയും വയറ്റില്‍ എരിച്ചില്‍ അനുഭവപ്പെടുകയും ചെയ്യും.ശരീരത്തിനാവശ്യമായ വിവിധ തരം ധാതുക്കളും വിറ്റാമിനുകളും ആഗിരണം ചെയ്യുന്നതിനുള്ള ചുമതല കരളിനാണ്. കരളിന്റെ പ്രവര്‍ത്തം സാധാരണഗതിയിലല്ലാതായാല്‍ തളര്‍ച്ചയും ക്ഷീണവും അനുഭവപ്പെടും.

കാലുകളിലും കണങ്കാലിലും ദ്രാവകങ്ങള്‍ കെട്ടികിടക്കുന്ന ഒഡേമ എന്ന അവസ്ഥ കരള്‍ രോഗികളില്‍ കണ്ടുവരാറുണ്ട്. വീര്‍ത്തിരിക്കുന്ന ഈ ഭാഗങ്ങളില്‍ വിരലമര്‍ത്തിയാല്‍ ആ പാട് കുറച്ച്‌നേരം അവിടെ നിലനില്‍ക്കും. ഭക്ഷണത്തെ ശരിയായ രീതിയില്‍ ദഹിപ്പിക്കാന്‍ ശരീരത്തിന് കഴിയാതെ വരുന്നതിനാല്‍ പല കരള്‍ രോഗങ്ങളും വിശപ്പ് കുറയ്ക്കും. കരള്‍ രോഗങ്ങള്‍ ശരീര പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നതിനാല്‍ ഭാരം പെട്ടന്ന് കുറയാന്‍ കാരണമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button