അമ്മാന്‍: ജോര്‍ദാനിലെ പ്രശസ്ത എഴുത്തുകാരനായ നഹെദ് ഹട്ടറിന് ജിഹാദി അനുകൂലികളുടെ കയ്യാല്‍ ദാരുണാന്ത്യം. ഒരു കാര്‍ട്ടൂണ്‍ ഷെയര്‍ ചെയ്തതിന് ഇസ്ലാമിനെ കളിയാക്കി എന്നപേരില്‍ വിചാരണ നേരിടുകയായിരുന്നു ഹട്ടര്‍. വിചാരണനടപടികള്‍ക്കായി കോടതിയില്‍ എത്തിയ ഹട്ടറിനെ കോടതിക്ക് വെളിയില്‍വച്ച് ഒരു തോക്കുധാരി വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു.
അമ്മാനിലെ അബ്ദലി ജില്ലയിലെ കോടതിക്ക് വെളിയില്‍ വച്ചാണ് ഹട്ടറിന് വെടിയേറ്റത്. മൂന്നു വെടിയുണ്ടകള്‍ ശരീരത്തില്‍ തറച്ച ഹട്ടര്‍ മരണത്തിന് കീഴടങ്ങി. അക്രമണകാരിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജോര്‍ദാനിയന്‍ സ്റ്റേറ്റ് വാര്‍ത്താഏജന്‍സിയായ പെട്രയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ജിഹാദികളെ കളിയാക്കിക്കൊണ്ടുള്ള കാര്‍ട്ടൂണ്‍ ഷെയര്‍ ചെയ്തതിന് ഓഗസ്റ്റ് 13-ആം തിയതി ഹട്ടര്‍ അറസ്റ്റിലായിരുന്നു. 56-കാരനായ ഹട്ടര്‍ ക്രിസ്തുമത വിശ്വാസിയായിരുന്നു.
വര്‍ഗ്ഗീയ വികാരം വ്രണപ്പെടുത്തി, ഇസ്ലാമിനെ അപമാനിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഹട്ടര്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. സെപ്റ്റംബര്‍ ആദ്യവാരം ഹട്ടറിന് ജാമ്യം ലഭിച്ചിരുന്നു.
Post Your Comments