NewsInternational

വിശ്വാസികളെ അത്ഭുതപ്പെടുത്തി 300 വർഷങ്ങൾക്ക് മുൻപ് മരിച്ച വിശുദ്ധബാലികയുടെ മൃതദേഹം കൺചിമ്മി: വീഡിയോ കാണാം

മെക്സിക്കോ: 300 വർഷങ്ങൾക്ക് മുൻപ് പിതാവ് കൊലപ്പെടുത്തുകയും പിന്നീട് വിശുദ്ധയായി പ്രഖ്യാപിക്കുകയും ചെയ്ത ബാലികയുടെ മൃതദേഹം കൺചിമ്മിയതായി റിപ്പോർട്ടുകൾ. വിശുദ്ധ ബാലിക സാന്റ ഇന്നസെന്‍ഷ്യയുടെ മൃതദേഹമാണ് കൺചിമ്മിയതായി അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

മെക്‌സിക്കോയിലെ ഗ്വാദരഹാരയിലെ കത്തീഡ്രലിൽ മെഴുകിൽ സംസ്കരിച്ച് സൂക്ഷിച്ചിരിക്കുകയാണ് സാന്റ ഇന്നസെന്‍ഷ്യയുടെ മൃതദേഹം. വീഡിയോ ചിത്രീകരണത്തിനിടയില്‍ ക്യാമറയിലേക്ക് വിശുദ്ധ ബാലിക നോക്കുന്നത് വ്യക്തമാണ്. എന്നാൽ ഇത് ഒരു തോന്നൽ മാത്രമാണെന്നും ക്യാമറയുടെ കുറഞ്ഞ ദൃശ്യമികവാണ് ഇതിന് കാരണമെന്നും വാദങ്ങൾ ഉയരുന്നുണ്ട്. വീഡിയോ പുറത്തു വന്നതോടെ സെന്റ് ഇന്നസെന്‍ഷ്യയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന പള്ളിയിലേക്ക് വിശ്വാസികളുടെ പ്രവാഹമാണ്.

https://youtu.be/JmshZz3bboU

shortlink

Post Your Comments


Back to top button