കോഴിക്കോട്: ബിജെപി ദേശീയ കൗൺസിൽ യോഗത്തിനെത്തിയ പ്രധാനമന്ത്രി അടക്കമുള്ള നേതാക്കളെ തൂശനിലയിൽ വിളമ്പിയ ഭക്ഷണം നൽകിയാണ് കേരളം യാത്രയാക്കിയത്. പരിപ്പും പപ്പടവും അവിയലും തോരനും അച്ചാറും രണ്ടു തരം പ്രഥമനും അടക്കം വിഭവ സമൃദ്ധമായ സദ്യയാണ് ഒരുക്കിയിരുന്നത്.
ചപ്പാത്തി മാത്രം കഴിച്ചു ശീലിച്ച പലർക്കും ഇലയിൽ വിളമ്പിയ സദ്യ അമ്പരപ്പും ആഹ്ലാദവും സമ്മാനിച്ചു. വയറിനൊപ്പം മനസ്സും നിറഞ്ഞാണ് പ്രതിനിധികൾ കേരളം വിട്ടത്. ബിജെപിയുടെ അടുത്ത കൗൺസിൽ അടുത്ത വർഷം ജനവരി 7,8 തിയതികളിൽ ദില്ലിയിലാണ് നടക്കുക.
Post Your Comments