Kerala

കേരളത്തെ സൊമാലിയ എന്നുവിളിച്ച മോദി വൈകിയാണെങ്കിലും തിരുത്തിപറഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് ഉമ്മന്‍ചാണ്ടി പറയുന്നതിങ്ങനെ. പണ്ട് പട്ടിണി രാജ്യമായ സൊമാലിയപോലെയാണ് കേരളമെന്ന് മോദി പറയുകയുണ്ടായി. ആ കേരളത്തെക്കുറിച്ച് വൈകിയാണെങ്കിലും മോദി മനസ്സിലാക്കിയിരിക്കുന്നു. അതില്‍ സന്തോഷമുണ്ടെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

ദൈവത്തിന്റെ സ്വന്തം നാടെന്ന് വിളിച്ചതില്‍ അഭിമാനം ഉണ്ട്. മോദിയോട് നന്ദി പറയുന്നുവെന്നും ഉമ്മന്‍ പറഞ്ഞു. രാജ്യത്തെ ഒന്നാമത്തെ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്ന് മോദി പറഞ്ഞിരുന്നു. വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹ്യസുരക്ഷാ മേഖലകളില്‍ ഇതിനോടകം തന്നെ രാജ്യത്തെ മുന്‍നിര സംസ്ഥാനമാണ് കേരളം.

സാമ്പത്തിക വളര്‍ച്ചാ രംഗത്തും സംസ്ഥാനം വലിയ മുന്നേറ്റം നടത്തിയ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി ഇത്തരത്തിലൊരു പ്രസ്താവന നടത്തിയതെന്ന് കരുതുന്നതായും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button