ആകാശത്തു നിന്നു വിക്ഷേപിക്കാവുന്ന ദീർഘദൂര മിസൈലായ മിക (MICA) പരീക്ഷണം ഇന്ത്യ വിജയകരമായി പൂർത്തിയാക്കി. പരീക്ഷണം വൻ വിജയമായിരുന്നുവെന്നും മിസൈൽ ലക്ഷ്യസ്ഥാനത്ത് എത്തി കൃത്യം നിര്‍വഹിച്ചെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. മിറാഷ്–2000 വിമാനത്തിൽ നിന്നാണ് മിക മിസൈൽ പരീക്ഷിച്ചത്. കൂടാതെ ഇന്ത്യ സ്വന്തമാക്കാൻ പോകുന്ന റാഫേൽ പോർവിമാനത്തിൽ നിന്നും മിക മിസൈൽ പ്രയോഗിക്കാൻ കഴിയും. മിക മിസൈൽ ടെക്നോളജി ഫ്രാൻസിൽ നിന്നാണ് ഇന്ത്യ സ്വന്തമാക്കിയത്.
മിസൈലിനെക്കാൾ ചെറിയ വസ്തുക്കൾ കണ്ടെത്തി നശിപ്പിക്കാനാകുമെന്നാണ് മിക മിസൈലിന്റെ പ്രത്യേകത. 1996 ൽ ഫ്രാൻസാണ് ആദ്യമായി ഈ മിസൈൽ പുറത്തിറക്കുന്നത്. 112 കിലോഗ്രാം തൂക്കമുള്ള ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. സോളിഡ് പ്രൊപ്പല്ലന്റ് റോക്കറ്റ് മോട്ടോറാണ്.
Post Your Comments