കോഴിക്കോട് : കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും കശ്മീരിനെ ഭാരതത്തിൽനിന്ന് വേർപെടുത്താമെന്ന് ആരും സ്വപ്നം കാണേണ്ടെന്നും ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ. കോഴിക്കോട് നടക്കുന്ന ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാകിസ്ഥാൻ ഭീകരവാദത്തെ പിന്തുണയ്‌ക്കുന്നുണ്ട്. കശ്മീർ പ്രശ്നത്തിൽ ഇന്ത്യ ചർച്ചയ്ക്കു തയ്യാറാണ്. രാജ്യം ഒറ്റക്കെട്ടായി തീവ്രവാദത്തെ ചെറുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഉറിയിലെ ആക്രമണം കൊണ്ട് ഇന്ത്യയെ തോൽപ്പിക്കാമെന്നു കരുതുന്നവർ മൂഢന്മാരാണെന്നും അദ്ദേഹം പറഞ്ഞു. മോദി സർക്കാരിന് നല്ലൊരു പ്രതിച്ഛായയുണ്ടെന്നും രാഷ്ട്രീയ എതിരാളികൾക്കുപോലും അഴിമതി ആരോപിക്കാൻ കഴിയാത്ത സർക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്നും അമിത് ഷാ വ്യക്തമാക്കി.
Post Your Comments