
ഹൈദരാബാദ്: ഐ.എസിന്റെ പിടിയില്‍നിന്നു മോചിതരായ രണ്ട്‌പേർ നാട്ടില്‍ മടങ്ങിയെത്തി. ആന്ധ്ര സ്വദേശി ടി. ഗോപാലകൃഷ്‌ണന്‍, തെലങ്കാനയില്‍നിന്നുള്ള സി. ബല്‍റാം കിഷന്‍ എന്നിവരാണ് തിരിച്ചെത്തിയത്. ഒരുവര്‍ഷത്തോളമാണ് ഇവർ ഐ.എസിന്റെ പിടിയിലായിരുന്നത്.
സിര്‍ത് സര്‍വകലാശാലയിലെ അധ്യാപകരായിരുന്ന ഇരുവരെയും കഴിഞ്ഞവര്‍ഷം ജൂലൈ 29 നാണ് ട്രിപ്പോളി വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ ഐ.എസ്. തട്ടിക്കൊണ്ടുപോയത്. എന്നാൽ ഐഎസിനെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ പങ്ക് വെക്കാൻ ഇവർ തയ്യാറായില്ല. രണ്ടുപേരെയും മോചിപ്പിച്ചതായി കഴിഞ്ഞ 15 ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വ്യക്‌തമാക്കിയിരുന്നു.
Post Your Comments