ഭോപാല്‍: നാട്ടുകാര്‍ക്കൊക്കെ അന്‍സാര്‍ ഖാനിനോട് നല്ല ബഹുമാനമായിരുന്നു. അവര്‍ സ്വന്തം മക്കളോട് അന്‍സാറിനെ കണ്ടുപഠിക്കാന്‍ ഉപദേശവും നല്‍കിയിരുന്നു . ചെറിയ പ്രായത്തില്‍ രണ്ടുകോടിക്കടുത്ത് ശമ്പളം കൈപ്പറ്റുന്ന നാസയിലെ ഉദ്യോഗസ്ഥനായിരുന്നു ഇയാൾ. ബഹുമാനങ്ങള്‍ക്കു പുറമേ നാസയില്‍ നിന്ന് ശമ്പളം ലഭിക്കുമ്പോള്‍ തിരിച്ചുതരാമെന്ന വാഗ്ദാനത്തില്‍ പലരും കടങ്ങളും നല്‍കി. കൂടാതെ നാസയിലെ ജോലി എന്ന അപൂര്‍വ്വ നേട്ടത്തിന് കിട്ടിയ അംഗീകാരങ്ങളും ചെറുതല്ല.
സ്പേസ് ഏജന്‍സിയുടെ സ്പേസ് ആന്റ് ഫുഡ് പദ്ധതിയില്‍ വാഷിംങ്ടണ്‍ ഡി സി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തനിക്ക് വര്‍ഷത്തില്‍ 1.85 കോടി ശമ്പളമായി ലഭിക്കുന്നുണ്ടെന്നായിരുന്നു അന്‍സാര്‍ ഖാന്‍ എല്ലാവരോടും പറഞ്ഞിരുന്നത്. തെളിവിനായി നാസയുടെ തലവനും അമേരിക്കന്‍ പ്രസിഡന്റും ഒപ്പിട്ട തിരിച്ചറിയല്‍ കാര്‍ഡും യുവാവ് കയ്യിൽ കരുതിയിരുന്നു.
എന്നാല്‍ അന്‍സാറിന്റെ കഴുത്തിലുണ്ടായിരുന്ന നാസയിലെ തിരിച്ചറിയല്‍ കാര്‍ഡിലെ ഒബാമയുടെ ഒപ്പില്‍ സംശയം തോന്നിയ സീനിയര്‍ പോലീസ് ഓഫീസറായ ശശികാന്ത് ശുക്ലയുടെ അന്വേഷണത്തില്‍ ഐഡന്റിറ്റി കാര്‍ഡും നാസയിലെ ജോലിയും ശമ്പളവും വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.
ഐഡന്റിറ്റി കാര്‍ഡ് പ്രദേശത്തെ ഒരു ലോക്കല്‍ സ്റ്റുഡിയോയില്‍ നിന്നാണ് നിര്‍മ്മിച്ചതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായും കൂടുതല്‍ അന്വേഷണം പുരോഗമിക്കുന്നതായും പോലീസ് അറിയിച്ചു. ഒരു ദേശീയ മാധ്യമത്തിലൂടെയാണ് ഈ വിവരം പുറത്തുവന്നത്.
Post Your Comments