ധാക്ക : മരിച്ചെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ച കുഞ്ഞിന് സംസ്‌കാരച്ചടങ്ങിനിടെ ജീവന്‍ വെച്ചു. വ്യാഴ്യാഴ്ച രാത്രിയാണ് നജ്മുള്‍ ഹുദ, നസ്‌നിന്‍ ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നത്. ഏഴാം മാസത്തിലായിരുന്നു ജനനം. പ്രവസത്തെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ കുട്ടി മരിച്ചു എന്ന് ഡോക്ടര്‍മാര്‍ പറയുകയായിരുന്നു. മരണാനന്തര ചടങ്ങുകള്‍ക്കായി കുഞ്ഞിനെ സ്മാശാനത്തില്‍ കൊണ്ടു പോയെങ്കിലും വെള്ളിയാഴ്ച രാവിലെ ചടങ്ങ് നടത്താന്‍ സാധിക്കൂ എന്നറിയിച്ചു. രാത്രി മുഴുവന്‍ കുഞ്ഞ് സ്മശാനത്തിലാണ് കഴിഞ്ഞത്. പിറ്റേ ദിവസം രാവിലെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ചിതയില്‍ വെയ്ക്കാന്‍ ഒരുങ്ങുമ്പോഴാണ് കുഞ്ഞ് കരയുന്നത്. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ധാക്കയിലെ ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments