KeralaNews

ഉറി ഭീകരാക്രമണത്തിനെതിരായ പ്രമേയം പാസ്സാക്കി

കോഴിക്കോട്: ബി.ജെ.പി ദേശീയ കൗണ്‍സിലില്‍ ഉറി ഭീകരാക്രമണത്തിനെതിരായ പ്രത്യേക പ്രമേയം ചര്‍ച്ച കൂടാതെ പാസ്സാക്കി. പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായാണ് പ്രമേയം അവതരിപ്പിച്ചത്. ഉറിയില്‍ മരിച്ച ജവാന്മാര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് പ്രമേയം. ഐക്യരാഷ്ട്രസഭയിലെ പാക് പ്രധാനമന്ത്രിയുടെ പ്രസംഗം തന്നെ പാകിസ്ഥാന്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിന് തെളിവാണെന്ന് പ്രമേയം പറയുന്നു. തീവ്രവാദത്തിനെതിരെ ഏതറ്റം വരെയും പോരാടാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു എന്ന് അമിത് ഷാ.

കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും ലോകത്തിലെ ഒരു ശക്തിക്കും കശ്മീരിനെ ഇന്ത്യയില്‍ നിന്ന് അടര്‍ത്തി മാറ്റാനാകില്ലെന്നും അമിത് ഷാ. ഞങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ളവരുമായി മാത്രം ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അമിത് ഷാ പറഞ്ഞു, അന്തിമ വിജയം ഇന്ത്യയുടേതായിരിക്കും.

shortlink

Post Your Comments


Back to top button