പാക്കിസ്ഥാന്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ദുരിതങ്ങള്‍ ഇന്ത്യയെപ്പോലെ തങ്ങളും അനുഭവിക്കുന്നുവെന്നാണ് പാക്കിസ്ഥാന്റെ അയല്‍രാജ്യമായ അഫ്ഗാനും ആരോപിക്കുന്നത്.പാക്കിസ്ഥാനെ അന്താരാഷ്ട്രതലത്തില്‍ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കങ്ങൾക്ക് ശക്തമായ പിന്തുണയുമായാണ് അഫ്ഗാനുമെത്തിയിരിക്കുന്നത്.പാക്കിസ്ഥാനെതിരെ അഫ്ഗാന്‍ പ്രസിഡന്റും ഇന്ത്യയിലെ അഫ്ഗാന്‍ സ്ഥാനപതിയും നേരത്തെ രംഗത്തെത്തിയിരുന്നു.
ഐക്യരാഷ്ട്രസഭയിലും ശക്തമായ ഭാഷയിലാണ് അഫ്ഗാന്‍ പാക്കിസ്ഥാന്റെ നിലപാടുകളെ അപലപിച്ചത്.മേഖലയുടെ സുരക്ഷയ്ക്കും ഐക്യത്തിനും ഭീഷണിയായ പാക്കിസ്ഥാനെ ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ഇന്ത്യയിലെ അഫ്ഗാന്‍ സ്ഥാനപതി ഷെയ്ദാ മോഹമ്മദ് അബ്ദാലി പറഞ്ഞിരുന്നു.അഫ്ഗാന്‍ പ്രസിഡന്റ് അഷറഫ് ഗനി പാക്കിസ്ഥാന്റെ തീവ്രവാദി പ്രോത്സാഹനം അവസാനിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടത്.
അന്താരാഷ്ട്രതലത്തില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താന്‍ ഇന്ത്യയ്ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും അഫ്ഗാന്‍ സ്ഥാനപതി ഔദ്യോഗികമായി തന്നെ അറിയിച്ചു. പ്രധാനമന്ത്രി മോദി അഫ്ഗാനില്‍ സന്ദര്‍ശനം നടത്തുകയും സഹായം വാഗ്ദാനം ചെയ്യുകയുമെല്ലാം ചെയ്തത് വഴി മികച്ച ബന്ധമാണ് ഇരുരാജ്യങ്ങളും തമ്മില്‍ നിലവില്‍ നിലനിന്നുപോരുന്നത്.അഫ്ഗാന്‍ ഇത്തരത്തിലുള്ള പിന്തുണ നല്‍കിയതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയതന്ത്ര ഇടപെടലുകള്‍ വലിയ നിലയില്‍ സഹായകരമായിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
Post Your Comments