IndiaNews

വൈരാഗ്യം തീർക്കാൻ അധ്യാപകൻ മരിച്ചതായി വാർത്ത പ്രചരിപ്പിച്ചു: വിദ്യാർത്ഥി അറസ്റ്റിൽ

മംഗളൂരു: വൈരാഗ്യം തീർക്കാൻ അധ്യാപകൻ മരിച്ചതായി വാർത്ത പ്രചരിപ്പിച്ച വിദ്യാർത്ഥി അറസ്റ്റിൽ. സ്വകാര്യ കോളേജിൽ ബി.കോം രണ്ടാം വർഷ വിദ്യാർത്ഥിയായ എൻ. വിനുത് ആണ് അറസ്റ്റിലായത്. വിനുത് മുൻപ് പഠിച്ചിരുന്ന കോളേജിലെ അധ്യാപകൻ മരിച്ചതായി വാട്സ്ആപ്പിലൂടെയാണ് സന്ദേശം പ്രചരിപ്പിച്ചത്.

സന്ദേശം ലഭിച്ച ആളുകൾ മറ്റുള്ളവർക്ക് കൈമാറുകയും ചെയ്തു. മരണാന്തര ചടങ്ങുകൾക്ക് അധ്യാപകന്റെ വീട്ടിലെത്തിയപ്പോഴാണ് വാർത്ത വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് അധ്യാപകൻ നൽകിയ പരാതിയിൽ സൈബർ സെൽ നടത്തിയ അന്വേഷണത്തിലാണ് വിനുതാണ് വ്യാജവാർത്ത പ്രചരിപ്പിച്ചതെന്ന് കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ അധ്യാപകനോടുള്ള മുൻ വൈരാഗ്യം മൂലമാണ് താൻ ഇത് ചെയ്തതെന്ന് വിനുത് കുറ്റം സമ്മതിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button