NewsInternational

യൂറോപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് സെക്‌സ്‌റാക്കറ്റിന്റെ വലയിലായത് 21 പെണ്‍കുട്ടികള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്

സ്‌പെയിന്‍ : മികച്ച ജോലി നല്‍കാമെന്ന സെക്‌സ് റാക്കറ്റിന്റെ മോഹനവാഗ്ദാനത്തില്‍പ്പെട്ടത് 21 നൈജീരിയന്‍ പെണ്‍കുട്ടികള്‍. ഇവരെ സ്‌പെയിനിലേക്ക് കൊണ്ടു പോവുകയും വേശ്യകളാക്കി മാറ്റുകയും ചെയ്തതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഒറ്റ മുറിയില്‍ അടച്ചിട്ട് ഇവരെ 14 മണിക്കൂറോളം വേശ്യാവൃത്തി ചെയ്യിച്ചിരുന്നുവെന്നും ഇക്കൂട്ടത്തില്‍ 16 വയസ് പോലും തികയാത്തവര്‍ പോലും ഉള്‍പ്പെട്ടിരുന്നുവെന്നുമാണ് വെളിപ്പെട്ടിരിക്കുന്നത്.

അവസാനം ഇവരെ ഇബിസയില്‍ നിന്നും മോചിപ്പിച്ചെടുക്കുകയായിരുന്നു പൊലീസ്. സ്പാനിഷ് പൊലീസ്, ജര്‍മനിയിലെ ഓഫീസ് ഓഫ് ദി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍, യൂറോപോള്‍ എന്നിവയുടെ പിന്തുണയും ഈ നീക്കത്തിനുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് കുറ്റക്കാരെന്ന് സംശയിക്കുന്ന 24 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രധാനപ്പെട്ട നൈജീരിയന്‍ പട്ടണങ്ങളില്‍ നിന്നുമുള്ള പാവപ്പെട്ട പെണ്‍കുട്ടികളെ ലക്ഷ്യമിട്ടാണ് ഈ നെറ്റ് വര്‍ക്ക് പ്രവര്‍ത്തിച്ചിരുന്നതെന്നും ബോധ്യപ്പെട്ടിട്ടുണ്ട്. സ്‌പെയിനില്‍ നല്ല ജോലി വാങ്ങിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു ഇവരില്‍ മിക്കവരെയും വലയിലാക്കിയിരുന്നത്.

ഇബിസയില്‍ സമ്മറില്‍ വിവിധ രാജ്യങ്ങളില്‍ നിന്നും നിരവധി ടൂറിസ്റ്റുകള്‍ എത്തുന്നതിനാലാണ് ഇവരെ ഇവിടെ വച്ച് വ്യാപാരം ചെയ്തതെന്നും സൂചനയുണ്ട്. ഇവിടെ ഒരു അപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ചായിരുന്നു പെണ്‍കുട്ടികള്‍ മനുഷ്യത്വരഹിതമായി ചൂഷണം ചെയ്യപ്പെട്ടിരുന്നത്.

വെറും 30 സ്‌ക്വയര്‍ മീറ്റര്‍ മാത്രമുള്ള അപാര്‍ട്ട്‌മെന്റില്‍ 17 സ്ത്രീകളെ നിര്‍ബന്ധിപ്പിച്ച് താമസിപ്പിച്ചിരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. നല്ല ജോലി വാഗ്ദാനം ചെയ്ത് പാട്ടിലാക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഒരിക്കല്‍ ഈ സംഘത്തിന്റെ വലയില്‍ വീണാല്‍ പിന്നെ രക്ഷപ്പെടാന്‍ സാധ്യമല്ല. കുടുംബാംഗങ്ങളെ കൊല്ലുമെന്ന് പറഞ്ഞ് വരെ സംഘം ഇവരെ കസ്റ്റഡില്‍ തന്നെ നിലനിര്‍ത്തിയിരുന്നു. ബോട്ടുകളിലും വിമാനങ്ങളിലും കയറ്റിയാണ് പെണ്‍കുട്ടികളെ യൂറോപ്പിലെത്തിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button