ന്യൂഡല്‍ഹി● ഉറി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ പ്രത്യാക്രമണം ഭയന്ന് നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ സന്നദ്ധമായി നിന്ന 200 ഓളം ഭീകരരെ പാകിസ്ഥാന് പിന്‍വലിച്ചു.
നിയന്ത്രണ രേഖയ്ക്കടുത്ത് പ്രവര്‍ത്തിച്ചിരുന്ന പതിനഞ്ചോളം ഭീകര ക്യാമ്പുകളിലെ ഭീകരരെയാണ് പാകിസ്ഥാന് പിന്‍വലിച്ചതെന്ന് ഇന്റലിജൻസും മറ്റ് സുരക്ഷാ ഏജൻസികളും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു.
അതിർത്തി സുരക്ഷാ സേനാംഗങ്ങൾക്ക് നൽകിയിരുന്ന അവധിയും പാകിസ്ഥാൻ പിൻവലിച്ചിട്ടുണ്ട്. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളും മറ്റ് സുരക്ഷാ ഏജൻസികളും ശക്തമായ നിരീക്ഷണമാണ് അതിര്‍ത്തിയില്‍ നടത്തുന്നത്.
അതിനിടെ, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പ്രതിരോധ മന്ത്രിയുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മുതിർന്ന സുരക്ഷ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
Post Your Comments