NewsIndiaInternational

പാകിസ്ഥാനിലെ സൈനികാഭ്യാസം: വിശദീകരണവുമായി റഷ്യ

ഇസ്ലാമാബാദ്● പാകിസ്ഥാന്‍ സൈന്യവുമായി നടത്തുന്ന സംയുക്ത സൈനികാഭ്യാസത്തില്‍ വിശദീകരണവുമായി റഷ്യ രംഗത്ത്. പാക്ക് അധിനിവേശ കശ്മീരിലോ തര്‍ക്കപ്രദേശമായ ഗില്‍ജിത് ബാല്‍ട്ടിസ്ഥാന്‍ പ്രദേശത്തോ സൈനികാഭ്യാസം നടത്തില്ലെന്ന് റഷ്യ വ്യക്തമാക്കി. പാക്ക് ഗ്രാമമായ ചേരാത്തില്‍ മാത്രമാണ് ഡ്രില്‍ നടക്കുക. തീവ്രവാദ വിരുദ്ധ സംയുക്താഭ്യാസമാണിതെന്നും റഷ്യ വിശദീകരിച്ചു.

ഫ്രണ്ട്ഷിപ്പ് 2016 എന്ന് പേരിട്ടിരിക്കുന്ന സൈനികാഭ്യാസം സെപ്റ്റംബര്‍ 24 നു തുടങ്ങി ഒക്ടോബര്‍ 7 നാണ് അവസാനിക്കുന്നത്. പാക്കിസ്ഥാനും റഷ്യയും തമ്മിലുള്ള സൈനിക ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സംയുക്ത അഭ്യാസം നടത്തുന്നത്. സംയുക്ത അഭ്യാസത്തിനായി 200 ലധികം റഷ്യന്‍ സൈനികര്‍ പാകിസ്ഥാനില്‍ എത്തിയിട്ടുണ്ട്. സൈനികാഭ്യാസത്തില്‍ ഇന്ത്യ ആശങ്ക അറിയിച്ചതിനെത്തുടര്‍ന്നാണ് റഷ്യ വിശദീകരണവുമായി രംഗത്തെത്തിയത്.

shortlink

Post Your Comments


Back to top button