KeralaNewsIndia

രാഷ്ട്രീയമായും നിയമപരമായും കേസ് നേരിടും; കെ.ബാബുവിന് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ

തിരുവനന്തപുരം: അനധികൃതമായി സ്വത്തു സമ്പാദിച്ചെന്ന കേസില്‍ കെ.ബാബുവിനെതിരായ വിജിലന്‍സ് റെയ്ഡ് രാഷ്ട്രീയ പകപോക്കലാണെന്ന് കെപിസിസി രാഷ്ട്രീകാര്യ സമിതിയുടെ വിലയിരുത്തല്‍.ഏകകണ്ഠമായാണ് യോഗത്തില്‍ ബാബുവിന് പിന്തുണ ഉറപ്പാക്കാന്‍ തീരുമാനിച്ചത്. വിജിലന്‍സ് കേസ് നേരിടുന്നതില്‍ ബാബുവിന് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ ഉറപ്പാക്കാനും രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചു.

കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ ഇക്കാര്യം ഞായറാഴ്ച നടത്തുന്ന പത്രസമ്മേളനത്തില്‍ ഔദ്യോഗികമായി അറിയിക്കും. അതേസമയം, കെ.ബാബുവിന് നേരത്തേതന്നെ പിന്തുണ നല്‍കാത്തതിന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനെതിരെ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇതുമായി ബന്ധപ്പെട്ട് വി.എം.സുധീനരനെതിരെ പരോക്ഷ വിമര്‍ശനമുന്നയിച്ചത്.ഡിസിസി പുനഃസംഘടന ഉടന്‍ നടത്താനും രാഷ്ട്രീയകാര്യ സമിതിയില്‍ തീരുമാനമായി. ഇതനുസരിച്ച്‌ 14 ജില്ലകളിലെ ഡിസിസി പ്രസിഡന്റുമാരെയും മാറ്റും.

shortlink

Related Articles

Post Your Comments

Related Articles


Back to top button