റാഫേല്‍ യുദ്ധവിമാന ഉടമ്പടിക്കെതിരെ കോണ്‍ഗ്രസ് രംഗത്ത്. 58,415-കോടി രൂപയ്ക്ക് 36 വിമാനങ്ങള്‍ വാങ്ങാനുള്ള ഉടമ്പടി വ്യോമസേനയുടെ അവാശ്യങ്ങള്‍ക്ക് പര്യാപ്തമല്ല എന്നാണ് കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവ് എ.കെ. ആന്‍റണിയാണ് പാര്‍ട്ടിക്ക് വേണ്ടി ആരോപണം ഉന്നയിച്ചിരിക്കുന്നത്. സാങ്കേതികവിദ്യ ഇന്ത്യയ്ക്ക് കൈമാറേണ്ടി വരില്ല എന്ന നിബന്ധന കരാറില്‍ ഉള്ളത് രാജ്യത്തിന് ദോഷകരമാകും എന്നും ആന്‍റണി പറഞ്ഞു.
റാഫേല്‍ ഉടമ്പടി പരസ്യമാക്കാനും ആന്‍റണി ഗവണ്മെന്‍റിനോട് ആവശ്യപ്പെട്ടു.
Post Your Comments