ആലപ്പുഴ: ബിജെപിയുമായുള്ള ബന്ധത്തെചൊല്ലി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും വൈസ് പ്രസിഡന്റും മകനുമായ തുഷാര്‍ വെള്ളാപ്പള്ളിയുമായി അഭിപ്രായ ഭിന്നത. ബിജെപിയുമായുള്ള ബിഡിജെഎസിന്റെ ബന്ധം നഷ്ടക്കച്ചവടമാണെന്നും ബിഡിജെഎസിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം ഇടപെടേണ്ടിയിരുന്നു എന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. എന്നാൽ ഈ അഭിപ്രായം തുഷാർ തള്ളി.
അണികള്‍ അസംതൃപ്തരാണെന്നും വേറെ വഴി നോക്കേണ്ടി വരുമെന്നും കഴിഞ്ഞദിവസം വെള്ളാപ്പള്ളി പ്രഖ്യാപിച്ചിരുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ വെള്ളാപ്പള്ളിയെ എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് കൂടിയായ മകന്‍ തുഷാര്‍ തിരുത്തുകയും ചെയ്തു. ഇതോടെ നിര്‍ണ്ണായക എസ്എന്‍ഡിപി നേതൃയോഗങ്ങളില്‍ വെള്ളാപ്പള്ളിയും തുഷാറും നിലപാടില്‍ ഉറച്ച് നില്‍ക്കുമോ എന്നു സംശയമായിരിക്കുകയാണ്.
Post Your Comments