Kerala

ബി.ജെ.പിയ്ക്കെതിരെ വെള്ളാപ്പള്ളി

ആലപ്പുഴ● ബി.ജെ.പിയ്ക്കെതിരെ പരസ്യപ്രതികരണവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബി.ജെ.പി നല്‍കിയ വാഗ്ദാനങ്ങള്‍  പാലിക്കാതെ മര്യാദകേട്  കാട്ടിയെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

പലതും നല്‍കാമെന്ന് ബി.ജെ.പി പറഞ്ഞിരുന്നുവെങ്കിലും കടുകുമണിയോളം പോലും ലഭിച്ചില്ലെന്നും കേന്ദ്രസര്‍വകലാശാലയ്ക്ക് ശ്രീനാരായണ ഗുരുവിന്റെ പേര് നല്‍കാമെന്ന ഉറപ്പ് പാലിക്കാത്തതില്‍ നിരാശയുണ്ടെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ബി.ജെ.പി-ബി.ഡി.ജെ.എസ് ബന്ധത്തില്‍ യാതൊരു ഉലച്ചിലുമില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചു.

ബി.ജെ.പി ദേശീയ കൗണ്‍സില്‍ ഇന്ന് കോഴിക്കോട് ആരംഭിക്കാനിരിക്കെയാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. സമ്മേളനത്തിനിടെ ബി.ഡി.ജെ.എസ് നേതാക്കളെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button