
ന്യൂഡല്‍ഹി: പാകിസ്ഥാന് ഇന്ത്യയെ ഭയമാണെന്നതിന് തെളിവായി പാക് യുദ്ധവിമാനങ്ങളുടെ സൈനികാഭ്യാസം. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ തിരിച്ചടിച്ചേക്കുമെന്ന ഭീതിയിലാണ് പാക്ക് സൈനിക വിമാനങ്ങള്‍ പരീക്ഷണപ്പറക്കലുകള്‍ നടത്തിയത്. പാക്കിസ്ഥാന്റെ എഫ്7, മിറാഷ് യുദ്ധ വിമാനങ്ങള്‍ പെഷാവര്‍ റാവല്‍പിണ്ടി ഹൈവേ(എം1)യിലും ഇസ്ലാമാബാദ് ലാഹോര്‍ ഹൈവേ(എം2)യിലും പരിശീലനപ്പറക്കല്‍ നടത്തിയതായാണ് വ്യോമസേന വക്താവിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്
നേരത്തെ എം1, എം2 ദേശീയപാതകളുടെ ഏതാനും ഭാഗങ്ങള്‍ അടച്ചതായി പാക്കിസ്ഥാന്‍ ദേശീയപാതാ വിഭാഗം പത്രക്കുറിപ്പ് ഇറക്കിയിരുന്നു. സൈനികാഭ്യാസത്തിന്റെ ഭാഗമായി മേഖലയിലെ വ്യോമഗതാഗതത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തി.
ഒട്ടേറെ വിമാനങ്ങള്‍ സര്‍വീസ് റദ്ദാക്കുകയും ചെയ്തു. യുദ്ധമുണ്ടായാല്‍ ഇന്ധനം സൂക്ഷിക്കുന്നതിനുവേണ്ടിയാണിതെന്നാണ് വിലയിരുത്തല്‍.
അതേസമയം സൈനികാഭ്യാസം നേരത്തെ നിശ്ചയിച്ചതായിരുന്നുവെന്ന് പാക്കിസ്ഥാന്‍ അറിയിച്ചു.
Post Your Comments