പനാജി: മുംബൈയില്‍നിന്ന് ഇനി ഗോവയില്‍ എളുപ്പം എത്താം. വിമാനത്തിന്റെ സഹായമൊന്നും വേണ്ടിവരില്ല. ഇതെങ്ങനെയെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞുതരും. പുതിയ നാലുവരി കോണ്‍ക്രീറ്റ് ഹൈവേ വരുന്നതോടെ യാത്ര സുഖകരമാകുമെന്നാണ് പറയുന്നത്.
മുംബൈയില്‍നിന്നും ഗോവയിലെത്താന്‍ ഇനി ആറു മണിക്കൂര്‍ മാത്രമേ വേണ്ടിവരികയുള്ളൂ. ഹൈവേയുടെ നിര്‍മ്മാണത്തിന്റെ ലോഞ്ചിംഗ് നടന്നു. ഇതിനോടൊപ്പം ഗോവയിലെ ബീതുല്‍ ഗ്രാമത്തിലെ ഒരു തുറമുഖ പ്രോജക്ടിന് മാറ്റം വരുത്തുമെന്നും അദ്ദേഹം പറയുകയുണ്ടായി. അത് മഹാരാഷ്ട്രയിലോ കര്‍ണാടകത്തിലോ നടപ്പിലാക്കുന്നതായിരിക്കും.
വരാനിരിക്കുന്ന ഗോവയിലെ മോപ്പ വിമാനത്താവളത്തെ ഈ എന്‍.എച്ച് 17മായി ബന്ധിപ്പിക്കുന്ന എട്ടു കിലോമീറ്റര്‍ ഹൈവേയും ഉടന്‍ പൂര്‍ത്തിയാക്കും. ഇതിന്റെ പ്രവര്‍ത്തനത്തിന് 300 കോടിയാണ് നീക്കിവെക്കുന്നതെന്ന് ഗഡ്കരി വ്യക്തമാക്കി.
Post Your Comments